LATEST NEWS

രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ശംഖുംമുഖം- ആള്‍സെയിന്റ്സ്- ചാക്ക- പേട്ട- ജനറല്‍ ആശുപത്രി- ആശാൻ സ്ക്വയർ- മ്യൂസിയം-വെള്ളയമ്പലം- കവടിയാർ റോഡിലും ശംഖുംമുഖം-വലിയതുറ, പൊന്നറ, കല്ലുംമൂട്- ഈഞ്ചയ്ക്കല്‍-അനന്തപുരി ആശുപത്രി- ഈഞ്ചയ്ക്കല്‍-മിത്രാനന്ദപുരം- എസ്.പി ഫോർട്ട്- ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം-തമ്പാനൂർ ളൈഓവർ- തൈക്കാട്- വഴുതക്കാട്-വെള്ളയമ്പലം റോഡിലും വെള്ളയമ്പലം- മ്യൂസിയം-നഗരസഭ ഓഫീസ്- രക്തസാക്ഷി മണ്ഡപം- ബേക്കറി ജംഗ്ഷൻ- വിമെൻസ് കോളേജ് റോഡിലും കവടിയാർ-കുറവൻകോണം- പട്ടം- കേശവദാസപുരം- ഉള്ളൂർ-ആക്കുളം- കുഴിവിള- ഇൻഫോസിസ്- കഴക്കൂട്ടം-വെട്ടുറോഡ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.

വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും എത്തുന്നവർ ഇതനുസരിച്ച്‌ യാത്രകള്‍ ക്രമീകരിക്കണമെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

SUMMARY: President’s visit to Kerala; Traffic restrictions in Thiruvananthapuram city today

NEWS BUREAU

Recent Posts

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 12കാരൻ ബസ് കയറി മരിച്ചു

ആലപ്പുഴ: വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ…

17 minutes ago

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ…

1 hour ago

സ്വര്‍ണവില ഇന്നും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്…

2 hours ago

ലാൻഡിംഗിനിടെ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണു; രണ്ടു മരണം

ഹോങ്കോങ്: ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക…

3 hours ago

പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മര്‍ദനമേറ്റ സംഭവം; രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലം മാറ്റി

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതില്‍ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി. വടകര, പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.…

5 hours ago

വ്യോമസേനാ താവളത്തില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു…

6 hours ago