LATEST NEWS

അമുലിൻ്റെ 700 ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കുറയും

ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച്‌ അമുല്‍. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നെയ്യ്, ചീസ്, പനീർ, ഫ്രോസണ്‍ സ്നാക്സ്, ചീസ് ക്യൂബുകള്‍, ചോക്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെ 700ലധികം ഉല്‍പ്പന്ന പാക്കുകളുടെ വിലയാണ് അമുല്‍ കുറച്ചിരിക്കുന്നത്.

ജിഎസ്ടി കുറവ് പൂർണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് അമുല്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 36 ലക്ഷം കർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ സ്ഥാപനമെന്ന നിലയില്‍ ഈ നീക്കം ഉപഭോഗം വർധിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കളുടെ വരുമാനത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് അമുല്‍ വിശ്വസിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും. 100 ഗ്രാം അമുല്‍ ബട്ടറിന് 62ല്‍ നിന്ന് 58 ആയി വില കുറച്ചു. ഒരു ലിറ്റർ നെയ്യ് 40 രൂപ കുറച്ച്‌ 610 ആക്കി. അഞ്ച് ലിറ്റർ നെയ്യ് ടിന്നിന് 200 കുറഞ്ഞ് 3075 രൂപ ആയി. എട്ട് പായ്ക്ക് ചീസ് ക്യൂബുകള്‍ 139 രൂപയില്‍ നിന്ന് 130 ആയി കുറയും, 100 ഗ്രാം വെണ്ണ പായ്ക്ക് ഇപ്പോള്‍ 58 ആയി കുറയും. 500 ഗ്രാം ബട്ടർ പായ്ക്ക് 20 രൂപയായി കുറയും. ചീസ് ബ്ലോക്കിന്റെ (ഒരു കിലോ) വില കിലോയ്ക്ക് 30 രൂപ കുറച്ച്‌ 545 രൂപയായി.

SUMMARY: Prices of 700 Amul products to be reduced from tomorrow

NEWS BUREAU

Recent Posts

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…

42 minutes ago

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

2 hours ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

2 hours ago

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…

3 hours ago

ബെംഗളൂരുവിൽ പുതിയ തട്ടിപ്പ്? നിരക്ക് വർധിപ്പിക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ്പ് ഉപയോഗിച്ചതായി ആരോപിച്ച് യാത്രക്കാരി

ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…

3 hours ago

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…

4 hours ago