LATEST NEWS

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച്‌ ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. അദ്ദേഹം റോഡ് മാർഗം പുത്തരിക്കണ്ടത്തെ വേദിയിലേക്ക് പോകുകയാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉള്‍പ്പെടെയുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാൻ റോഡിന് ഇരുവശവും ആയിരങ്ങളാണ് കാത്ത് നിന്നിരുന്നത്.

ഫ്ലൈ ഓവർ മുതല്‍ പുത്തിരിക്കണ്ടം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രപ്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയുടെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്നാണ് സൂചന.

സില്‍വർലൈനിന് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയാണ് പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. നിർമ്മാണച്ചുമതല ഡിഎംആർസിക്കായിരിക്കുമെന്ന വാർത്തകളും വികസന ചർച്ചകള്‍ക്ക് ആവേശം പകരുന്നുണ്ട്. അതേസമയം, തമിഴ്നാട്ടിലും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്ന് നടക്കും. കേരളത്തിലെ പരിപാടികള്‍ക്ക് ശേഷമാണ് മോദി തമഴ്നാട്ടിലെത്തുക.

SUMMARY: Prime Minister arrives in Thiruvananthapuram; received by Governor and Chief Minister

NEWS BUREAU

Recent Posts

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ആശുപത്രിയില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു.…

10 minutes ago

നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖില്‍ (16),…

46 minutes ago

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; രാജിവെച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…

3 hours ago

മാറാത്തത് ഇനി മാറും; ഗുജറാത്തിലെ ചരിത്രം തിരുവനന്തപുരത്ത് ആവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി

തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…

3 hours ago

മൈ​സൂ​രു-​ബെംഗ​ളൂ​രു ഹൈ​വേയിലെ പ്രവേശന പോയിന്റില്‍ ഗതാഗതക്കുരുക്ക് കുറയും ; കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ളി​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഉ​ട​ൻ

ബെംഗ​ളൂ​രു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ളി​ൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്…

4 hours ago