തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 10.15ന് വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോദിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വി.വി.രാജേഷ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും.
നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് , തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ കേന്ദ്രം സ്ഥാപിക്കുന്ന ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടൽ, ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം എന്നിവയാണ് നിർവഹിക്കുന്നത്.
മൂന്നു ചടങ്ങുകളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
SUMMARY: Prime Minister in Thiruvananthapuram today
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…
ബെംഗളൂരു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെമ്പഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈഓവർ നിർമാണം ഉടൻ ആരംഭിക്കുമെന്ന്…
കാസറഗോഡ്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാള്‍ ക്ഷേത്ര…
തിരുവനന്തപുരം: ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയായി. 14,640…
ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. തിരുപ്പൂര്‍ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു…