ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ടോക്യോയിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.
പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.
അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്രമോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം വളർത്താനും തന്റെ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി ചേർന്ന് സഹകരണം വിപുലീകരിക്കാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും AI, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജപ്പാനിലെ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലെ ടിയാൻജിനിലേക്ക് യാത്ര തിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ SCO യിലെ സജീവവും ക്രിയാത്മകവുമായ ഒരു അംഗമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനും പ്രാദേശിക സഹകരണം വർദ്ധിപ്പിക്കുന്നതിനും SCO അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
SUMMARY: Prime Minister Narendra Modi leaves for foreign visit
കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങള്‍ നല്‍കിയ നാലുപേരെയും പോലീസ് അറസ്റ്റ്…
വാഴ്സോ: : മധ്യ പോളണ്ടിലെ റാഡോമിൽ എയർ ഷോയുടെ റിഹേഴ്‌സലിനിടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പോളിഷ് വ്യോമസേനയുടെ എഫ്-16…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവരെ എം.എല്‍.എ സ്ഥാനത്ത് ഇരുത്തുന്നത് ശരിയല്ലെന്നും…
കണ്ണൂർ: മട്ടന്നൂർ കോളാരിയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍…
സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര…
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്.…