ന്യൂഡൽഹി: ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശപര്യടനം മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ സന്ദര്‍ശനങ്ങളാണ് മാറ്റിവെച്ചത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്. അതേസമയം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേര്‍ന്നു.
പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. പഹല്‍ഗാം ഭീകരാക്രണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. 25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ വര്‍ഷിച്ചാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചത്.
ആക്രമണത്തില്‍ 70 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കര, നാവിക, വ്യോമസേന എന്നിവ സംയുക്തമായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തിലാണ് നടത്തിയത്.
TAGS : NARENDRA MODI
SUMMARY : Prime Minister Narendra Modi postpones foreign tour
ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…
ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…