LATEST NEWS

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ഈ മാസം 14-നു ശേഷം പ്രധാനമന്ത്രി പുതിയ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് മന്ത്രാലയങ്ങള്‍ ഇതിനോടകം കര്‍ത്തവ്യ ഭവനിലേക്ക് മാറിക്കഴിഞ്ഞു.

സേവ തീര്‍ഥ് (സേവനത്തിന്‍റെ പുണ്യസ്ഥലം എന്നര്‍ത്ഥം) എന്നാണ് ഔദ്യോഗിക പേര്. കെട്ടിടത്തിന്‍റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ന്യൂഡല്‍ഹിയുടെ ഹൃദയ ഭാഗത്ത് ദാരാ ഷിക്കോ റോഡിനടുത്താണ് പുതിയ കെട്ടിടം.

പ്രധാന മന്ത്രിയുടെ ഓഫീസ് (സേവാ തീര്‍ഥ് 1), കാബിനറ്റ് സെക്രട്ടറിയേറ്റ് (സേവാതീര്‍ഥ് 2), ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഓഫീസും (സേവാ തീര്‍ഥ് 3) ചേരുന്നതാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ രീതി പി.എം.ഒ.യില്‍ ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ എന്ന പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

വിദേശ നേതാക്കളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള നൂതനമായ മുറികള്‍ക്ക് പുറമേ കാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറികളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന അധികാര കേന്ദ്രം മാറുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ നിർമാണ രീതിയിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകള്‍ ഇനി മുതല്‍ ഭാരതത്തിന്റെ അയ്യായിരം വർഷത്തെ നാഗരികത പ്രകടമാക്കുന്ന മ്യൂസിയമാക്കി മാറ്റാനാണ് സർക്കാർ പദ്ധതി.

SUMMARY: Prime Minister to get new office; shift to Sevatheerth soon

NEWS BUREAU

Recent Posts

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

50 minutes ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

53 minutes ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

3 hours ago

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…

3 hours ago

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും; മാറ്റുരക്കുന്നത്‌ 15,000 പ്രതിഭകൾ

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…

4 hours ago

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…

4 hours ago