ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ സുങ്കടകട്ടെയിലുള്ള സ്‌കൂളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കാമാക്ഷിപാളയ പോലീസ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ദിവ്യ ശങ്കര്‍ നല്‍കിയ പരാതി പ്രകാരം, അവരുടെ മകനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് കുമാറും അധ്യാപിക ചന്ദ്രികയും ചേര്‍ന്ന് ആക്രമിച്ചതിനാലാണ് കേസ്.
ഈ മാസം 13ന് രാവിലെ സ്‌കൂളിലെ പ്രാര്‍ഥനയ്ക്ക് വൈകിയതിനാല്‍ മകനെ സ്‌കൂളില്‍ നിന്ന് തിരിച്ചയച്ചു. എന്നാല്‍ പിറ്റേന്ന് കൃത്യസമയത്ത് എത്തിയപ്പോള്‍ ചന്ദ്രിക എന്ന അധ്യാപിക അവനെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അയച്ചു. അവിടെ വെച്ച് പിവിസി പൈപ്പ് കൊണ്ട് പ്രിന്‍സിപ്പല്‍ അവനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് അടുത്തുള്ള മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും പോലീസിന് ലഭിച്ച പരാതിയില്‍ പറഞ്ഞു.
SUMMARY: Principal beats up Class 5 student with PVC pipe in Bengaluru
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…