ബെംഗളൂരു: ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തതിന് വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും സസ്പെൻഷൻ. ബീദർ ശാന്തപൂരിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ ഭഗവന്ത് കാംബ്ലെ, വാർഡൻ ശിവകുമാർ വൈസപ്പ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് കെആർഇഐഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കണ്ഠരാജു അറിയിച്ചു.
ഹോസ്റ്റലിൽ വിളമ്പുന്ന ചോറിൽ പതിവായി പുഴുവിനെ ലഭിച്ചതോടെയാണ് വിദ്യാർഥികൾ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇവരോട് ചോദ്യം ചെയ്തത്.
കൂടാതെ ഹോസ്റ്റൽ ചാർട്ട് പ്രകാരമുള്ള മെനു പാലിക്കുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുപറയരുതെന്നും, കിട്ടുന്നത് കഴിക്കണമെന്നും പറഞ്ഞായിരുന്നു ഇരുവരും വിദ്യാർഥികളെ മർദിച്ചത്.
കഴിഞ്ഞ ദിവസം ബാലാവകാശ കമ്മിഷൻ അംഗം ശശിധർ കൗസംബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റസിഡൻഷ്യൽ സ്‌കൂളിലെത്തി വിദ്യാർഥികളുടെ ക്ഷേമം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതേതുടർന്ന് പ്രിൻസിപ്പലിനെയും വാർഡനെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | SUSPENDED
SUMMARY: Principal and warden of Morarji Desai School suspended for assaulting students
കൊച്ചി: ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…