കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു. മഹേഷ് ബാബു നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘കുംഭ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു എന്നിവർ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഈ ആവേശകരമായ പ്രഖ്യാപനം നടത്തിയത്. “ഞാൻ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീർണ്ണമായ മനസുള്ള കഥാപാത്രം” എന്നാണ് കുംഭയെക്കുറിച്ച് പൃഥ്വിരാജ് കുറിച്ചത്. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം തന്റെ ആവേശവും ആകാംഷയും മറച്ചുവെച്ചില്ല.
നായകൻ മഹേഷ് ബാബുവിനോട് “തയ്യാറായിരിക്കൂ” എന്നും നായിക പ്രിയങ്കാ ചോപ്രയോട് “കളി തുടങ്ങി” എന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നുണ്ട്. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കാൻ അവസരം നല്‍കിയതിന് രാജമൗലിയോട് താരം നന്ദി പറയുകയും ചെയ്തു. വില്ലൻ കുംഭയുടെ ഭീകരതയെക്കുറിച്ച് സംവിധായകൻ രാജമൗലിയും തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. “ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലൻ” എന്നാണ് അദ്ദേഹം കുംഭയെ വിശേഷിപ്പിച്ചത്.
പൃഥ്വിരാജിന്റെ പ്രകടനത്തെയും രാജമൗലി വാഴ്ത്തി. “ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാൻ പറഞ്ഞു, ഞാൻ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്,” രാജമൗലി കൂട്ടിച്ചേർത്തു. കുംഭയ്ക്ക് ജീവൻ നല്‍കിയത് സർഗാത്മകമായി തനിക്ക് വലിയ സംതൃപ്തി നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു ദൃശ്യവിസ്മയമാകുമെന്നാണ് സൂചന.
SUMMARY: Prithviraj to play villain in Rajamouli’s film; First look poster out
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…