KARNATAKA

സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; രണ്ടു മരണം

ബെംഗളൂരു: അമിതവേഗതയിൽ വന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരണപ്പെട്ടു. മഗഡി ഹനുമന്തയ്യന പാളയയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മഗഡി അരലക്കുപ്പെ സ്വദേശി ഗംഗമ്മ, മരുമകൻ ശിവണ്ണഗൗഡ എന്നിവരാണ് മരിച്ചത്. ഗംഗമ്മയുടെ മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഇരുവരും തൽക്ഷണം മരിച്ചു. മഗഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Private bus loses control after tire bursts, hits bike; two dead

NEWS DESK

Recent Posts

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…

2 minutes ago

സമന്വയ ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…

38 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…

1 hour ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…

2 hours ago

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…

2 hours ago