തിരുവനന്തപുരം: സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധസമരങ്ങള്‍ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാല്‍ ബസ് സർവീസുകള്‍ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ സമരത്തിന്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റു ബസുടമ സംഘനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.
TAGS : LATEST NEWS
SUMMARY : Private buses to go on indefinite strike
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…
കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയ്ക്കെതിരെ ജാമ്യമില്ലാ…
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…
കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…