ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി. പട്ടനഗരെയിലുള്ള ആർവി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഏപ്രിൽ 21 ന് രാത്രി 9.13നാണ് മെയിൽ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ സന്ദേശം കണ്ടയുടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
ജീവനക്കാരെയും, വിദ്യാർഥികളെയും ഉടൻ കോളേജ് കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഭീഷണി വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. സമാനമായി കർണാടക ചിത്രകലാ പരിഷത്തിലെക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പോലീസ് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: BENGALURU | BOMB THREAT
SUMMARY: Private engineering college in Bangalore recieves bomb threat
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…