ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപത്തെ രതൻപഹ്‌ലി വനമേഖലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.
ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ അസാധാരണമാംവിധം താഴ്ന്നു പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന് പിന്നാലെ വനമേഖലയില്‍ നിന്ന് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയരുന്നത് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ദൃശ്യമായിരുന്നു. ഒറ്റ എൻജിനുള്ള ചെറിയ പ്രൊപ്പല്ലർ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക സൂചന.
അപകടസ്ഥലത്തേക്ക് ജാഷ്പുരില്‍ നിന്നും നാരായണ്‍പുരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടൻ തന്നെ കുതിച്ചെത്തി. വനമേഖലയായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു. വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.
SUMMARY: Private plane crashes in Chhattisgarh, pilots killed
ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…
കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…
ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…
മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന…
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…