ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. നാഗവാരയിലെ മാന്യത ടെക് പാർക്കിന് എതിർവശത്തുള്ള ഇന്ത്യൻ പബ്ലിക് സ്കൂളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6.57ഓടെയാണ് സ്കൂളിന്റെ ഔദ്യോഗിക ഇ-മെയിലിലേക്ക് സന്ദേശം ലഭിച്ചത്.
കാമ്പസിൽ അഞ്ച് പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.30 ഓടെ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. തുടർന്ന് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പത്മിനി രാഘവേന്ദ്ര നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമ്പസ് മുഴുവൻ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഗോവിന്ദപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | BOMB THREAT
SUMMARY: Bengaluru school near Manyata Tech Park receives hoax bomb threat email
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…
ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…
ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ ആരംഭിതായി കർണാടക…
തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…