ബെംഗളൂരു: ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. മഴ കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടെന്നും ഇത് നികത്താൻ അധിക ക്ലാസുകൾ വെക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജ്മെന്റുകൾ പറഞ്ഞു. അടുത്തിടെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് മൂന്ന് ദിവസത്തോളം അവധി നൽകിയിരുന്നു.
അവധികൾ കാരണം പഠന സമയക്കുറവ് നികത്താൻ ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ ദിവസത്തെ ക്ലാസുകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ സിലബസ് പൂർത്തിയാക്കാൻ ഇത് മതിയാകില്ലെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി. ക്രിസ്മസ് അവധി മൂന്ന് ദിവസമാക്കി ചുരുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും, തീരുമാനം ഉടൻ ഉണ്ടാകുമെന്നും മാനേജ്മെന്റുകൾ അറിയിച്ചു.
TAGS: BENGALURU | SCHOOLS
SUMMARY: Private schools to shorten Christmas vacation to make up for classes lost to rain in Bengaluru
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…