ബെംഗളൂരു: ചിക്കബല്ലാപുരയിൽ സ്ലീപ്പർ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. മൈസൂരുവിൽനിന്ന് ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് ബൈക്കുകൾ കയറ്റിക്കൊണ്ടുവന്ന ട്രക്കിന് പിന്നിൽ ഇടിച്ചത്. ചിക്കബല്ലാപുര ബൈപ്പാസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ബസ് യാത്രക്കാരനാണ് മരിച്ചത്. സഹയാത്രികരായ 12 പേരെ പരുക്കുകളോടെ പരിക്കേറ്റവരെയെല്ലാം ചിക്കബെല്ലാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് സ്ത്രീകളുടെ പരുക്ക് ഗുരുതരമാണ്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പോലീസ് സൂപ്രണ്ട് കുശാൽ ചൗക്‌സി അപകട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Private sleeper bus hits parked truck; one dead, 12 injured
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ.…
തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90)…
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ…
ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ…
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള പംപ കലാമന്ദിരിൽ…