ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന സുവർണ മഹോത്സവ പുരസ്കാരത്തിനുള്ള ക്യാഷ് പ്രൈസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. സംസ്ഥാന രൂപീകരണത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണ സുവർണ മഹോത്സവ അവാർഡ് നൽകുന്നത്.
69 പേർക്ക് രാജ്യോത്സവ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പുറമെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 50 പുരുഷന്മാർക്കും 50 വനിതകൾക്കും സുവർണ മഹോത്സവ പുരസ്‌കാരങ്ങൾ നൽകാൻ കന്നഡ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ബിബിഎംപി പൗരകർമ്മിക യൂണിയൻ നേതാക്കളെയും അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിധാൻ സൗധയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തംഗദഗി പറഞ്ഞു.
കല – സാംസ്‌കാരികം, കൃഷി, സ്പോർട്സ്, മാധ്യമ പ്രവർത്തനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം, യക്ഷഗാനം, ശാസ്ത്ര – സാങ്കേതികം എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹൊറനാട് വിഭാഗത്തിൽ രണ്ട് പേർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അതേസമയം കന്നഡ രാജ്യോത്സവ പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്യും. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
TAGS: KARNATAKA | SUVARNA MAHOTSAVA AWARD
SUMMARY: Cash prize for Suvarna Mahotsava Award doubled
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…