ബെംഗളൂരു: സിഇടി പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം. സി. സുധാകർ. സംഭവത്തെ മന്ത്രി അപലപിക്കുകയും വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കും, ബീദറിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ മറ്റു രണ്ടു കുട്ടികൾക്കുമാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ അഴിപ്പിച്ചത്.
പരീക്ഷ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ പൂണൂൽ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാര്‍ പൂണൂൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്ത് ബ്രാഹ്മണ സമൂഹം രംഗത്തെത്തി. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു. സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് സ്കൂൾ അധികൃതർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Karnataka govt orders probe after students asked to remove sacred thread
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…