ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇതിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്. ഇത് സംബന്ധിച്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
വിവിധ അണുബാധകൾ മൂലം 28 കുട്ടികളും ശ്വാസതടസ്സം മൂലം 36 കുട്ടികളും ഹൃദയ സംബന്ധിയായതോ മറ്റ് അസുഖങ്ങളോ മൂലം ആറ് കുട്ടികളും മലമൂത്രവിസർജ്ജന സംബന്ധിയായ അസുഖങ്ങൾ മൂലം 6 പേരും മറ്റു വിവിധ കാരണങ്ങളാൽ 11 പേരും മാസം തികയാതെ ജനിച്ച 79 കുട്ടികളും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ സംഭവങ്ങളിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ബിംസ് ഡയറക്ടർ അശോക് ഷെട്ടി പറഞ്ഞു.
വിഷയത്തിൽ ആശുപത്രിയിൽ സർക്കാർ വിശദീകരണം തേടുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. നവജാത ശിശുക്കളുടെ മരണം ഗൗരവമുള്ള വിഷയമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ശിശുമരണങ്ങൾക്ക് കാരണം എന്നാരോപിച്ച് മരിച്ച കുട്ടികളുടെ മാതാപിതാക്കൾ സർക്കാരിന് പരാതി നൽകി.
TAGS: KARNATAKA | DEATH
SUMMARY: Probe underway on death of newborn babies in BIMS
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…