ASSOCIATION NEWS

കർണാടകയിലെ മലയാളി വിദ്യാർഥികളുടെ പ്രശ്നങ്ങള്‍; കേളി ബെംഗളൂരു മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബെംഗളൂരു: കർണാടകയിലെ മലയാളി വിദ്യാർഥികളുടെ പ്രശ്നങ്ങൾ, നോർക്ക ഇൻഷുറൻസ് എന്നീ നിരവധി വിഷയങ്ങൾ ഉന്നയിച്ച് കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സ്വകാര്യ കോളേജുകളിലെ മലയാളി വിദ്യാർഥികളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്റ് മാഫിയക്കും ലഹരി മാഫിയക്കും എതിരായ നടപടികൾ കൈക്കൊള്ളണമെന്നും കേളി അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ നോർക്ക വഴിയുള്ള രജിസ്ട്രേഷൻ സാധ്യതകളും, നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക തുക ഗഡുക്കളായി അടയ്ക്കുന്നതിന്റെ സൗകര്യവും ലഭ്യമാക്കുന്ന കാര്യങ്ങൾ പരിഗണിക്കണമെന്ന് കേളി ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവിലെ മലയാളി ചെറുകിട വ്യാപാരികളുടെയും ബസ് തൊഴിലാളികളുടെയും മറ്റും വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേളി പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. കേളി സെക്രട്ടറി ജാഷിർ പൊന്ന്യം, പ്രസിഡണ്ട് ഷിബു, ട്രഷറർ നൂഹ, ജോ. സെക്രട്ടറി റഷീദ്, വൈസ് പ്രസിഡന്റ്‌ റഹീസ് എന്നിവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
SUMMARY: Problems of Malayalee students in Karnataka; Keli submitted a petition to the Chief Minister of Bengaluru

NEWS DESK

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

7 minutes ago

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ…

14 minutes ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

51 minutes ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

58 minutes ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

1 hour ago

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

10 hours ago