LATEST NEWS

‘ലഹരി ഉപയോഗിച്ചാലുള്ള നഷ്ടം അ‌ഭിനേതാക്കള്‍ നികത്തണം’; സത്യവാങ്മൂലം വാങ്ങാനൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരില്‍ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമയ്‌ക്കുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. ജൂണ്‍ 26 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. അഭിനേതാക്കളില്‍ നിന്ന് മാത്രമാണ് നിലവില്‍ സത്യവാങ്മൂലം വാങ്ങുക. അടുത്ത ഘട്ടത്തില്‍ സാങ്കേതികപ്രവർത്തകരില്‍ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങുമെന്ന് നിർമാതാക്കള്‍ അറിയിച്ചു.

ജൂണ്‍ 26 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. അഭിനേതാക്കളില്‍ നിന്ന് മാത്രമാണ് നിലവില്‍ സത്യവാങ്മൂലം വാങ്ങുക. അടുത്ത ഘട്ടത്തില്‍ സാങ്കേതികപ്രവർത്തകരില്‍ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങുമെന്ന് നിർമാതാക്കള്‍ അറിയിച്ചു. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം വർധിക്കുകയാണ്.

യുവഅഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നതായി നേരത്തെ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗം കാരണം ലൊക്കേഷനില്‍ സമയത്ത് എത്താതെയും, ഷെഡ്യൂള്‍ മാറ്റുകയുമൊക്കെ ചെയ്തിട്ടുണ്ട്. തുടർന്ന് നിരവധി സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി നിർമാതാക്കള്‍ രംഗത്തെത്തിയത്.

SUMMARY: ‘Actors should compensate for losses incurred due to alcohol consumption’; Producers prepare to take affidavit

NEWS BUREAU

Recent Posts

മോഹന്ലാല്‍ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

2 minutes ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

21 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

40 minutes ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

41 minutes ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

44 minutes ago

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

10 hours ago