ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക’എന്ന മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം.
പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം. നൽകുന്ന ഓരോ വിവരങ്ങളും ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും. അതേസമയം വിവരങ്ങള്‍ നല്‍കുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് രഹസ്യമാക്കും. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് പോലീസ് തുടർ നടപടികളിലേക്ക് കടക്കും.
നർകോട്ടിക്സ് നിയമങ്ങൾ, ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷകൾ, പിഴകൾ, പൊതുജനം സ്വീകരിക്കേണ്ട മുൻ കരുതലുകൾ. ലഹരി ഉപഭോഗത്തിന്റെ ദോഷഫലങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആപ്പിൽ ലഭ്യമാണ്.
<BR>
TAGS : KARNATAKA POLICE
SUMMARY : Prohibition of sale of intoxicants; Police with ‘Drug Free Karnataka’ app
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…