ബെംഗളൂരു: ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മദ്യഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളുമായി കുടക് ജില്ലാ എക്സൈസ് വകുപ്പ്. കുടകിലെ ഹോംസ്റ്റേകളില്‍ ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്നും മദ്യം വിൽക്കാന് പാടില്ലെന്നും കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് ചൈത്ര ഉത്തരവിട്ടു.
മദ്യം കരുതുന്ന വിനോദസഞ്ചാരികൾ അത് വാങ്ങിയതിന്റെ ബില്ല് കൈയിൽ സൂക്ഷിക്കണം. ഇക്കാര്യത്തിൽ അതത് ഹോംസ്റ്റേ ജീവനക്കാർ ശ്രദ്ധചെലുത്തണം. നിര്‍ദേശങ്ങളില്‍ പറയുന്നു. വേനലവധിക്കാലത്ത് നിരവധി സഞ്ചാരികളാണ് കുടകിലെത്തുന്നത്. ഇതേത്തുടർന്നാണ് ഹോംസ്റ്റേകൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഹംപിയില്‍ വിദേശിയടക്കം രണ്ടു വിനോദ സഞ്ചാരികള്‍ കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായിരുന്നു.
<br>
TAGS : KODAGU | LIQUOR SALE BAN
SUMMARY : Prohibition on serving and selling of alcohol in homestays in Kodagu
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…