ബെംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഹിഷ മണ്ഡല ഉത്സവവും ചാമുണ്ഡി ചലോയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കണക്കിലെടുത്താണ് തീരുമാനമെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു.
നാളെ വൈകീട്ട് ആറു മണി വരെ നിരോധനാജ്ഞ നിലനിൽക്കുമെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങൾക്ക് ഹിൽസിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ചാമുണ്ഡി മലയോരത്ത് കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഘോഷയാത്രകൾ, റാലികൾ, മാർച്ചുകൾ, ബൈക്ക് റാലികൾ, മുദ്രാവാക്യം വിളിക്കൽ, കരിമരുന്ന് പ്രയോഗം, അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരൽ, പൊതുപരിപാടികൾ, ഉച്ചഭാഷിണികൾ, ഫ്ലെക്സുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവയുൾപ്പെടെയുള്ള പ്രചാരണ സാമഗ്രികളുടെ ഉപയോഗം എന്നിവ ചാമുണ്ഡി ഹിൽസിന്റെ 200 മീറ്റർ ചുറ്റളവിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
TAGS: KARNATAKA | CHAMUNDI HILLS
SUMMARY: Prohibitory orders announced on Chamundi Hills
മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. എംഎല്‍എ സ്ഥാനം രാഹുല്‍…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു…
തൃശൂർ: കുന്നംകുളത്ത് പോലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ…
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്…
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…