പ്രമുഖ സിനിമാ നിർമാതാവ് കെ.രാജൻ നദിയിൽ ചാടി ജീവനൊടുക്കി

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിർമാതാവ് കെ രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം തുടങ്ങി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫയർ ഫോഴ്‌സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

നടൻ പ്രഭുകാന്ത് മകനാണ്. 1980 കാലഘട്ടം മുതൽ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്നു കെ രാജൻ. 1983ൽ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ബ്രഹ്മചാരികൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്‌സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചു. അബ്ബാസ്, കുനാൽ എന്നിവർ അഭിനയിച്ച ‘ഉണർച്ചികൾ’ ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

സിനിമാ സംബന്ധിയായ ചർച്ചകളിലും പൊതുപരിപാടികളിലും നടത്തിയ നിർഭയവുമായ പ്രസംഗങ്ങളിലൂടെയാണ് കെ രാജൻ അറിയപ്പെടുന്നത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികൾ, നിർമ്മാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങൾ, അഭിനേതാക്കളുടെ കുതിച്ചുയരുന്ന ശമ്പളം, വ്യവസായത്തിനുള്ളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ഇടപെട്ടിരുന്നു.
SUMMARY: Prominent film producer K. Rajan commits suicide by jumping into river

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

Related Articles

Popular Categories