കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയല്‍ നാളത്തേക്ക് മാറ്റി

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി സമര്‍പ്പിക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്.

പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്.

കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബിജെപി നേതാക്കള്‍ അടക്കം ഉയര്‍ത്തിയ വാദം. എന്നാല്‍ എന്‍ ഐ എ കോടതിയിലും സമാനമായി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതില്‍ നിന്ന് മനസിലാക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കിന് വില ഇല്ലെന്നാണോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടില്ലെന്നാണ് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കിയത്. അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞത്.

SUMMARY: Prosecution opposes nuns’ bail plea; verdict postponed to tomorrow

Hot this week

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും...

‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന 'അമ്മ'യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ...

അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍...

കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനം നാളെ

ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും...

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

Related Articles

Popular Categories