സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം ജംബര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം.
കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസ്സാബിസിനും ജംബര്‍ക്കും പുരസ്‌കാരം ലഭിച്ചത്. സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍, ഹസാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്മൈന്‍ഡില്‍ ജോലി ചെയ്യുന്നു.
2003ലാണ് ഡേവിഡ് ബേക്കർ എഐയുടെ സഹായത്തോടെ പുതിയ പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്. 2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫ ഫോൾഡ് 2 എന്ന എഐ മോഡൽ പ്രോട്ടീനുകളുടെ ഘടന കൃത്യമായി നിർവചിച്ചു. ഈ കണ്ടെത്തലുകൾക്കാണ് അംഗീകാരം. ഡേവിഡ് ബേക്കറിനാണ് പുരസ്കാരത്തിന്റെ പകുതിയും ലഭിക്കുക. ബാക്കി ഭാഗം ഡെമിസ് ഹസാബിസും, ജോൺ ജംപറും ചേർന്ന് പങ്കിടും.
<BR>
TAGS : CHEMISTRY NOBEL PRIZE | TECHNOLOGY
SUMMARY : Protein structure learning using artificial intelligence. Chemistry Nobel Prize for three people
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…