ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു എഴുന്നേറ്റതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികള്‍ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി.
നെതന്യാഹു സംസാരിക്കുമ്പോള്‍ യുഎന്‍ ആസ്ഥാനത്തിന് പുറത്ത് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും നടക്കുന്നുണ്ടായിരുന്നു. ‘ഗാസയിലെ തടവറകളില്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബന്ദികളുടെ കുടുംബങ്ങളെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹു പ്രസംഗം ആരംഭിച്ചത്
ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പ്രസംഗത്തില്‍ പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ ഭീകരവാദ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ച ഒരു ഭൂപടം നെതന്യാഹു ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന്, ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ മേഖലയിലുടനീളമുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും, ഇസ്രായേല്‍ മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു.ഹിസ്‌ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റുള്ള, മുതിര്‍ന്ന ഹമാസ് നേതാക്കള്‍, ഹൂതി നേതാക്കള്‍, ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു.
SUMMARY: Protest against Netanyahu at the UN; Delegates boycott speech, shout slogans
ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20)…
റായ്പുര്‍:ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ സില്‍ത്താര…
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.…
ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ…
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്…