Categories: KERALATOP NEWS

ഗോപൻ സമാധിക്ക് മുന്നില്‍ പ്രതിഷേധം; കല്ലറ തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം

തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. ഭർത്താവ് ഗോപൻ സ്വാമി സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഇയാളുടെ ഭാര്യ സുലോചന പറഞ്ഞു.

ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സുലോചന പറഞ്ഞു ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല, നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. സമാധി തുറക്കാൻ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻ സ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. സമാധി തുറന്നു പരിശോധിക്കാനുള്ള ജില്ലാ കലക്ടറിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയത്.

എന്നാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളും സ്ഥലത്തെത്തി. ഒടുവില്‍, ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നീക്കി. ബഹളം ഉണ്ടാക്കിയ ആള്‍ക്കാരെയും സംഭവ സ്ഥലത്ത് നിന്ന് നീക്കി. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്.

TAGS : LATEST NEWS
SUMMARY : Protest in front of Gopan Samadhi; The family will not allow the grave to be opened

Savre Digital

Recent Posts

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: തേവലക്കരയില്‍ സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി…

30 minutes ago

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

കണ്ണൂർ: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ്…

59 minutes ago

കനത്ത മഴ; കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസറഗോഡ്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ…

2 hours ago

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.…

2 hours ago

സ്വര്‍ണക്കടത്ത്: നടി രന്യ റാവുവിന് ഒരു വര്‍ഷം തടവുശിക്ഷ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച്‌ കോഫെപോസ ബോര്‍ഡ്.…

3 hours ago

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: വിദ്യാർഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ്…

3 hours ago