KERALA

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത 902 തസ്തികകളിൽ ഇതിനകം പരീക്ഷകൾ നടത്തിയതും അഭിമുഖം മാത്രമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതുമായ തസ്തികകളൊഴികെയുള്ള 679 തസ്തികകളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.

പൊതുപ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾ പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും. പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം താഴെപ്പറയും പ്രകാരമാണ്.

ബിരുദതല പൊതു പ്രാഥമിക പരീക്ഷകൾ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജയിലർ, അസിസ്റ്റന്റ് (കെഎടി), അസിസ്റ്റന്റ് (യൂണിവേഴ്സിറ്റികൾ), അസിസ്റ്റന്റ്(കമ്പനി/ബോർഡ്/കോർപ്പറേഷൻ) തുടങ്ങിയവ)

പ്രാഥമികപരീക്ഷ മെയ് – ജൂലായ് മാസങ്ങളില്‍ നടക്കും.
മുഖ്യ പരീക്ഷ ആഗസ്ത് – ഒക്ടോബർ

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (മെയ് – ജൂലായ്)
അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ വിദ്യാഭ്യാസം (മെയ് – ജൂലായ്)
സിവിൽ എക്സൈസ് ഓഫീസർ (മെയ് – ജൂലായ്)
പോലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ (ജൂണ്‍ – ആഗസ്ത്)

എസ്എസ്എൽസി തല പൊതു പ്രാഥമിക പരീക്ഷകൾ (ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് – (കമ്പനി/ബോർഡ്/കോർപ്പറേഷൻ), എൽഡി ക്ലർക്ക് (ബിവറേജസ് കോർപ്പറേഷൻ) തുടങ്ങിയവ)
പ്രാഥമികപരീക്ഷ ജൂലൈ – സെപ്തംബർ
മുഖ്യ പരീക്ഷ ഒക്ടോബർ – ഡിസംബർ

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ജൂലൈ – സെപ്തംബർ)
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (സെപ്തംബര്‍- നവംബര്‍)
SUMMARY: PSC: Annual examination calendar published

NEWS DESK

Recent Posts

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…

6 minutes ago

ചിത്ര അയ്യരുടെ സഹോദരി ശാരദ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…

52 minutes ago

റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റര്‍ക്ക് നോട്ടീസ് നല്‍കി

തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച്‌ തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ്…

1 hour ago

കെ-ടെറ്റ്: പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി…

2 hours ago

വാഗമണില്‍ കാട്ടുതീ ഭീതിപരത്തി

വാഗമണ്‍: വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ ജനവാസമേഖലയില്‍ കാട്ടുതീ ഭീതിപരത്തി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍…

3 hours ago

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ഡൽഹി: വിമാനങ്ങളില്‍ പവർ ബാങ്ക് ഉപയോഗം നിരോധിച്ച്‌ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌…

4 hours ago