ബെംഗളൂരു: പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യപുര സ്വദേശിയും നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു രണ്ടാം വർഷ വിദ്യാർഥിനിയുമായ പ്രഭുദ്യയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തും കൈത്തണ്ടയും മുറിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
വൈകീട്ട് 3.30ഓടെയാണ് സംഭവം. ജോലിക്ക് പോയ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രഭുദ്യയ്ക്ക് പ്രശ്നങ്ങൾ ഒന്ന്യമില്ലെന്നും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പോലീസിനോട് പറഞ്ഞു.
വീടിൻ്റെ പ്രധാന വാതിൽ അടച്ചിരുന്നെങ്കിലും പിൻവാതിൽ തുറന്ന നിലയിലായിരുന്നു. ഇക്കാരണത്താൽ തന്നെ മകളുടേത് കൊലപാതകമാണെന്ന് അമ്മ ആരോപിച്ചു. ആത്മഹത്യ കുറിപ്പൊന്നും പ്രഭുദ്യയുടെ പക്കൽ നിന്നും ലഭിച്ചിട്ടില്ലെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…
ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും…
ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ…
ബെംഗളൂരു: മാണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. കക്കയം പൂവത്തിങ്കല്‍ ബിജു- ജിന്‍സി ദമ്പതികളുടെ മകന്‍…
ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര…