ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഉയർത്തിയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്.
ചൊവ്വാഴ്ച പുലർച്ചെയാണ് എസ്. എം. കൃഷ്ണ അന്തരിച്ചത്. ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് സർക്കാർ പരിപാടികളോ വിനോദ പരിപാടികളോ നടത്തരുതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് എസ്.എം. കൃഷ്ണയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. കൃഷ്ണയുടെ ജന്മനാടായ മദ്ദൂരിലാണ് സംസ്‌കാര ചടങ്ങുകൾ. എസ്.എം. കൃഷ്ണയ്ക്ക് സർക്കാർ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 8 മണി വരെ ബെംഗളൂരുവിലും രാവിലെ 10.30 മുതൽ 3 മണിവരെ മദ്ദൂരിലും പൊതുദർശനത്തിന് വയ്ക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
TAGS: KARNATAKA | PUBLIC HOLIDAY
SUMMARY: Karnataka government declares public holiday on Wednesday amid SM krishna death
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…