Categories: KERALATOP NEWS

പരസ്യ പ്രസ്താവന; നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സമസ്ത നേതാവ് ഉമര്‍ ഫൈസിക്ക് എതിരെ നാസര്‍ ഫൈസി നടത്തിയ പരസ്യ പ്രതികരണത്തിലാണ് നടപടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.
<br>
TAGS : SAMASTHA | NAZAR FAIZY KOODATHAYI
SUMMARY: Samastha warns Nazar Faizy Koodathayi

Savre Digital

Recent Posts

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…

58 minutes ago

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ഏതു പ്രതിഷേധത്തെയും നേരിടുമെന്ന് ജി സുകുമാരൻ നായര്‍

കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച്‌ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും…

2 hours ago

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…

3 hours ago

സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില…

4 hours ago

ഓപ്പറേഷൻ നുംഖോര്‍; ഇടനിലക്കാരെ സംബന്ധിച്ച്‌ വിവരം ലഭിച്ചു, നിര്‍‌ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍…

4 hours ago

കരുതല്‍തടങ്കലിലായിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു; മുങ്ങിയത് സുരക്ഷാജീവനക്കാരെ മര്‍ദിച്ച്

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ…

5 hours ago