ബെംഗളൂരു: 76-ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൈകുന്നേരം 6 മുതൽ 7.30 വരെ ഗേറ്റുകൾ തുറന്നിരിക്കും. പൊതുജനങ്ങൾക്ക് പ്രധാന ഗേറ്റിലൂടെ പരിസരത്തേക്ക് പ്രവേശിക്കാം.
സാധുവായ ആധാർ കാർഡോ ഫോട്ടോയുള്ള ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ കാർഡോ കൈവശം വയ്ക്കണം. രാജ്ഭവൻ പരിസരത്ത് പാർക്കിംഗ് സ്ഥലമുണ്ടാകില്ലെന്നും പ്രവേശനം ആഗ്രഹിക്കുന്നവർ ക്യാമറ, ഹാൻഡ്‌ബാഗുകൾ, ഭക്ഷണസാധനങ്ങൾ, മറ്റ് ലഗേജുകൾ എന്നിവ കൊണ്ടുപോകാൻ പാടില്ലെന്നും ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.
TAGS: KARNATAKA | RAJBHAVAN
SUMMARY: Raj Bhavan to be open to public on January 27
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…