ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ചയാണ് എയ്റോ ഇന്ത്യ സമാപിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇന്നും നാളെയുമായി പ്രവേശനം അനുവദിക്കും. എയ്റോ ഇന്ത്യയിലേക്ക് പോകുന്നവർക്കായി ബിഎംടിസി 180 സൗജന്യ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും.
നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.
പൊതുജനങ്ങൾക്ക് വിമാനങ്ങളുടെ പ്രദർശനം, എയർ ഡിസ്പ്ലേ , സ്റ്റാറ്റിക് പ്രദർശനം തുടങ്ങിയവ ആസ്വദിക്കാം. ഐഎഎഫിന്‍റെ സുഖോയ് യുദ്ധവിമാനങ്ങൾ, സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം, സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ഉണ്ടാകും.
TAGS: AERO INDIA
SUMMARY: Public to be allowed at Aero India from today
തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…