ഹൈദരാബാദ്: കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് തെലങ്കാന പോലീസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പൊഗഡാഡന്ദയും സഹപ്രവര്‍ത്തക തന്‍വി യാദവുമാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇരുവരേയും വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രേവന്ത് റെഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പള്‍സ് ന്യൂസ് ബ്രേക്കിൻ്റെ ഓഫീസും സീല്‍ ചെയ്തു. കർഷകന്റെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അതിരാവിലെയുള്ള റെയ്ഡിനെതിരേയും അറസ്റ്റിനെതിരേയും ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു രംഗത്തെത്തി. തെലങ്കാന പോലീസിന്റെ നടപടി അടിയന്തരവാസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസിന്റെ നടപടിയെക്കുറിച്ച് പറയുന്ന രേവതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പുലര്‍ച്ചെ പോലീസുകാര്‍ തന്റെ വീട് വളഞ്ഞുവെന്നും തന്നെ കസ്റ്റഡിയിലെടുത്തുവെന്നും സെല്‍ഫി വീഡിയോയിലൂടെ രേവതി ആരോപിച്ചു. പോലീസുകാര്‍ എന്റെ വീട്ടുപടിക്കലെത്തിയിരിക്കുകയാണ്. അവര്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് എത്തിയിരിക്കുന്നത്. പോലീസ് ഒരു പക്ഷേ തന്നെ അറസ്റ്റ് ചെയ്‌തേക്കാമെന്നും രേവന്ത് റെഡ്ഡി തന്നെയും കുടുംബത്തിനെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും രേവതി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
<br>
TAGS : REVANTH REDDY
SUMMARY : published news against the government; Women journalists arrested in Telangana
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…