BENGALURU UPDATES

പൂജ അവധി: യശ്വന്ത്പുരയിൽ നിന്നും മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും മംഗളൂരു ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കുമായി ഓരോ ട്രിപ്പുകളാണ് നടത്തുക.

യശ്വന്ത്പുര- മംഗളൂരു ജംഗ്ഷൻ (06217) ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാത്രി 11.55 യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11. 15ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. ഒക്ടോബർ മൂന്നിന് ഉച്ചക്ക് 2.35 ന് മംഗളൂരു ജംഗ്ഷനിൽ നിന്നും മടങ്ങുന്ന ട്രെയിന്‍ അന്നേദിവസം രാത്രി 11.30ന് യശ്വന്ത്പുരയിലേക്ക് എത്തിച്ചേരും. കുനിഗല്‍, ചെന്നരായപട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, പുത്തൂർ, ബണ്ട്വാള എന്നിവയാണ് ഇരുവശങ്ങളിലേക്കുമുള്ള സ്റ്റോപ്പുകള്‍.
SUMMARY: Puja holiday: Special train from Yeswantpura to Mangaluru

NEWS DESK

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

9 minutes ago

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ…

15 minutes ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

53 minutes ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

59 minutes ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

1 hour ago

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

10 hours ago