LATEST NEWS

തൃശൂരില്‍ ഇന്നു പുലികളിറങ്ങും, ത്രസിപ്പിക്കുന്ന ചുവടുകളുമായി ഒമ്പത് സംഘങ്ങൾ

തൃശൂര്‍: ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക.

ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ ഇറങ്ങുക. ഒരു ടീമില്‍ 35 മുതല്‍ 50 പുലികള്‍ വരെയുണ്ടാവും. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പറേഷന്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. ഓരോ പുലികളി സംഘവും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. പുലികളിയില്‍ സര്‍പ്രൈസുകള്‍ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘങ്ങള്‍.
പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണ്. സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പുലികളിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Thrissur Pulikali today

 

NEWS DESK

Recent Posts

വിവാദ എക്‌സ് പോസ്റ്റ്; വി ടി ബല്‍റാം രാജിവെച്ചിട്ടില്ല, പുറത്താക്കിയിട്ടുമില്ല, ഇപ്പോഴും ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍- സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍ ഇപ്പോഴും വി ടി ബല്‍റാം തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി…

4 minutes ago

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു, മൂന്ന് ജവാന്മാർക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി മേഖലയില്‍ നിന്നും പാക്കിസ്ഥാന്‍…

1 hour ago

ബാബുസപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു ബാബുസപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സമന്വയ അവതരിപ്പിച്ച തിരുവാതിര കളി,…

2 hours ago

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56)യാണ് മരിച്ചത്. കോഴിക്കോട്…

2 hours ago

താമരശ്ശേരി ചുരത്തിൽ കാർ തലകീഴായി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ്…

3 hours ago

മരിക്കാൻ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; നവവധു ആത്മഹത്യ ചെയ്ത നിലയിൽ

കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം…

4 hours ago