ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം. അഷ്‌റഫിന്റെ ബന്ധുക്കളെ കണ്ടെത്തിയതായും മൃതദേഹം കൈമാറിയതായും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് ഇന്നലെ തിരിച്ചു. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് അഷ്‌റഫെന്ന് വീട്ടുകാര്‍ പറഞ്ഞു.
വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. ഇതിനായി പലയിടത്തും ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച മംഗളൂരുവിലെ കുടുപ്പുവിൽ പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേയാണ് സംഭവം. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഇത് ഒരു യുവാവ് ചോദ്യം ചെയ്തു. തുടർന്ന് ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്.
സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
TAGS: KARNATAKA | MOB LYNCHING
SUMMARY: Pulpally native killed in mob lynching at Mangalore
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…