തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും ഇനി മൊബൈൽ ആപ് വഴി പഞ്ചിങ് വരുന്നു. ഫെയ്‌സ് റെക്കഗ്‌നിഷന്‍ മൊബൈല്‍ ആപ് വഴി ആയിരിക്കും പഞ്ചിങ്. ബയോമെട്രിക് പഞ്ചിങ് മെഷീന്‍ ഇല്ലാത്ത ഓഫീസുകളില്‍ ആദ്യം ഇതു നിലവില്‍ വരും. മെഷിന്‍ ഉള്ളയിടത്ത് അത് പ്രവര്‍ത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ശമ്പള ബില്‍ അടക്കം തയ്യാറാക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത്. നിലവിലുള്ള ബയോമെട്രിക് പഞ്ചിങ് സംവിധാനം എല്‍ സീറോ അടിസ്ഥാനത്തില്‍ ഉള്ളതാണ്. കുറച്ചുകൂടി സുരക്ഷിതമായ എല്‍ വണ്‍ സംവിധാനത്തിലേക്ക് ബയോമെട്രിക് സംവിധാനം മാറണമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തന്നെ മൊബൈല്‍ ആപ്പ് തുടക്കം കുറിച്ചിരുന്നു. അത് വളരെ സുഗമമായി പോകുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ പഞ്ചിങ് മെഷീന്‍ ഇല്ലാത്ത എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
<BR>
TAGS : MOBILE APP | PUNCHING MACHINE
SUMMARY : Punching through mobile app in all government offices that do not have biometric punching machines
തിരുവനന്തപുരം: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി TH 577825 എന്ന ടിക്കറ്റിനാണ്…
തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ്…
ന്യൂഡൽഹി: ബാങ്കിൽനി നിന്ന് ചെക്കുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിയെടുക്കാൻ കഴിയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം നിലവിൽവന്നു. വേഗത്തിൽ…
കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം…
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍…
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍…