Categories: KERALATOP NEWS

പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം; ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്തു താമസം സുരക്ഷിതമല്ലെന്നു സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്തു നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോടു ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. പത്തുദിവസത്തിനകം വിദഗ്ധ സംഘം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമേഖലകളിലെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്.

വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ താഴേക്കു പതിച്ചു. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. അതേസമയം ചൂരൽമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങള്‍ വേണമോയെന്നു സംബന്ധിച്ചു നയപരമായ തീരുമാനമെടുക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പുഞ്ചിരിമട്ടത്തു ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ പൊളിയാതെ അവശേഷിക്കുന്ന വീടുകളിലേക്ക് ആളുകളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏറ്റവും മുകളിലത്തെ ഭാഗമാണ് പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ ഭൗമശാസ്ത്രജ്ഞരുടെ വിദഗ്ധസംഘം ഇന്നലെ സന്ദർശനം നടത്തി. കൂടുതൽ വിശദമായ വിലയിരുത്തലിനായി ഇന്ന് വീണ്ടും സന്ദർശനം നടത്തും.

രണ്ട് ദിവസം കൊണ്ട് 570 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇതൊരു അസാധാരണ സംഭവമാണ്. സാധാരണ 150 മില്ലിമീറ്റർ മഴ പെയ്യുന്ന പ്രദേശമാണ് ഇത്. ഇത്രയും ശക്തമായ മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. പുഞ്ചിരിമട്ടത്ത് പുഴയോട് ചേർന്ന ഭാഗത്തെ വീടുകൾ അപകടകരമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഉരുൾ പൊട്ടി പോയ വഴികളെല്ലാം സാധാരണ ഭൂമി പോലെയാകും. എന്നാൽ അതിന് സമയമെടുക്കും. അത് വരെ അവിടെ താമസിക്കുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും ജോൺ മത്തായി അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIDE
SUMMARY: Puncirimattam is not habitable; There may be more landslides’: geologist John Mathai

Savre Digital

Recent Posts

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…

2 hours ago

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…

3 hours ago

രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

4 hours ago

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…

5 hours ago