ബെംഗളൂരു: പൂനെ – ബെംഗളൂരു റൂട്ടിലെ യാത്ര ഉടൻ ഏഴുമണിക്കൂറായി കുറയും. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗപാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നിലവിൽ പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള റോഡ് യാത്രാ സമയം ഏകദേശം 15 മണിക്കൂറിനടുത്താണ് 850 കിലോമീറ്ററാണ് ദൂരം. എന്നാൽ പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ വരുന്നതോടെ ഇരുനഗരങ്ങൾക്കും ഇടയുള്ള യാത്രാ സമയം 7 മണിക്കൂറായി ചുരുങ്ങും.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പോകാൻ സാധിക്കുന്ന വിധത്തിലുള്ള പാതയുടെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് 50,000 കോടി രൂപയാണ്. ഭാരത്മാല പരിയോജന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ ആറുവരി പാതയാണ്. കൂടാതെ പൂനെയിലെ പൂനെ-മുംബൈ എക്സ്പ്രസ് വേയുമായി ഇത് ബന്ധിപ്പിക്കും. ഇതോടെ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയും എളുപ്പമാകും. മഹാരാഷ്ട്രയിലെയും കർണാടകയിലെയും 12 ജില്ലകളിലൂടെ പൂനെ- ബെംഗളൂരു എക്സ്പ്രസ് വേ കടന്നുപോകും. ഇതിൽ മൂന്നെണ്ണം മഹാരാഷ്ട്രയിലേയും ഒൻപതെണ്ണം കർണാടകയിലെയും ജില്ലകളാണ്. 2028ൽ അതിവേഗ പാതയുടെ നിർമ്മാണം പൂർത്തിയാകും.
TAGS: BENGALURU
SUMMARY: Pune-Bengaluru Expressway To Slash Travel Time To Just 7 Hours
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…