ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍

ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാർവാർ എം.എൽ.എ. സതീഷ്‌കൃഷ്ണ സെയിൽ. ബെംഗളൂരു പ്രത്യേകകോടതിയുടെ വിധി തടഞ്ഞുവെക്കാനുള്ള ഇടക്കാല ഉത്തരവിടണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി കേസന്വേഷിച്ച സി.ബി.ഐ.ക്ക് നോട്ടീസയച്ചു. ഹർജി വാദംകേൾക്കാൻ 13-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

ആറുകേസുകളിലായി ഏഴുവർഷംവീതം തടവിനാണ് സതീഷ്‌കൃഷ്ണ സെയിലിനെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി കഴിഞ്ഞമാസം 26-ന് ശിക്ഷിച്ചത്. ശിക്ഷയെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 190(3) പ്രകാരം രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാൽ സതീഷ് കൃഷ്ണ സെയിലിൻ്റെ എംഎൽഎ സ്ഥാനവും റദ്ദാക്കപ്പെട്ടു.

ശ്രീ മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നകമ്പനിയുടെ മാനേജിങ് ഡയറക്ടറായ സതീഷിനെക്കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, കെ. മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരായിരുന്നു പ്രതികൾ. ഇവരും ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

2009-10 -ല്‍ ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടിച്ചിട്ട അഞ്ച് ലക്ഷം മെട്രിക് ടൺ ഇരുമ്പയിരിൽ 1.29 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് പ്രതികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
<BR>
TAGS : KARWAR MLA SATISH SAIL
SUMMARY : Punishment in iron ore smuggling case; Satish krishna SaIl moves to High Court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശ്ശൂർ ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ...

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

Related Articles

Popular Categories