LATEST NEWS

പഞ്ചാബ് വെള്ളപ്പൊക്കം; 29 മരണം, യമുന നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. സർക്കാർ കണക്കുകൾ പ്രകാരം രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മുകശ്മീരിലുമായി മഴക്കെടുതിയിൽ 24 മണിക്കൂറിനിടെ 15 ലധികം പേർ മരിച്ചു.

ജമ്മുകശ്മീരിലെ രജൗരിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അടുത്ത 2 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് ഡൽഹിയിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്യ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
SUMMARY: Punjab floods: 29 dead, water level in Yamuna river above danger mark

NEWS DESK

Recent Posts

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

13 minutes ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…

1 hour ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

1 hour ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

2 hours ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

3 hours ago