LATEST NEWS

കണ്ണില്ലാത്ത ക്രൂരത; കൊച്ചിയില്‍ നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു, കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: പുത്തൻ കുരിശില്‍ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കല്‍ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റു. പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തു നായക്കാണ് ഗുരുതര പരുക്കേറ്റത്.

നയനയും കുടുംബവും പുറത്ത് പോയ സമയത്ത് കൂട്ടിലുണ്ടായിരുന്ന നായയുടെ ദേഹത്തേക്കാണ് രാസ ലായനി ഒഴിച്ചത്. അവശനായ നായക്കുട്ടിയെയാണ് തിരിച്ചെത്തിയ വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാസലായനിയാണ് ദേഹത്തേക്ക് ഒഴിച്ചതെന്ന് മനസിലായത്. പുത്തൻ കുരിശ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

SUMMARY: In Kochi, a puppy lost its sight after a chemical solution was poured on its face.

NEWS BUREAU

Recent Posts

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…

57 minutes ago

മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി; ആറം​ഗ മലയാളി കവർച്ചാ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി

കൽപ്പറ്റ: വയനാട്ടിൽ ആറം​ഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…

2 hours ago

കെ ജി ശിവാനന്ദന്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…

2 hours ago

തെരുവുനായ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…

2 hours ago

ട്രാക്കിൽ വിള്ളൽ; തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

ചെന്നൈ:  തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…

3 hours ago

ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…

4 hours ago