തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് രാഷ്ട്രീയ ജാഥ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ നടക്കും. കാസറഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ ബൃഹത്തായ പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആരംഭിക്കുന്ന ജാഥയുടെ സമാപനം മാർച്ച് 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും.
കാസറഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10-ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11-ന് കോഴിക്കോട് എത്തുന്ന ജാഥ 13-ന് മലപ്പുറത്തും 16-ന് പാലക്കാട്ടും വൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഫെബ്രുവരി 18-ന് തൃശൂരിലെ പര്യടനം പൂർത്തിയാക്കി 20-ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയ്ക്ക് അവിടെ രണ്ട് ദിവസത്തെ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
തുടർന്ന് ഫെബ്രുവരി 23-ന് ഇടുക്കി, 25-ന് കോട്ടയം, 26-ന് ആലപ്പുഴ, 27-ന് പത്തനംതിട്ട, 28-ന് കൊല്ലം എന്നിങ്ങനെ ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിലൂടെ ജാഥ പ്രയാണം തുടരും. മാർച്ച് നാലിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കുന്ന ജാഥ, വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം മാർച്ച് ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ഔദ്യോഗികമായി സമാപിക്കും.
SUMMARY: Puthu Yuga Yatra’ led by V.D. Satheesan from February 6
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165…
കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർഥിയുടെ കൈ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. തന്നെ…
ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആന്റ് ദി ആർട്സും സംയുക്തമായി അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി…
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ പ്രകോപനം തുടരുന്നു. സാംബ, പൂഞ്ച്, രജൗറി സെക്ടറുകളിലാണ് പുതിയതായി ഡ്രോണ്‍ സാന്നിധ്യം…