മലപ്പുറം: തന്നെ കള്ളക്കടത്തുകാരനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും അജിത്ത് കുമാര്‍ എഴുതിക്കൊടുക്കുന്നതാണ് അദ്ദേഹം പറയുന്നതെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടിയിലുള്ള പ്രതീക്ഷ കൈവിട്ടെന്നും ഇനി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ ആഞ്ഞടിച്ചത്.
മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയില്‍ അന്വേഷിച്ചില്ലല്ലോ. നിലമ്പൂര്‍ അങ്ങാടിയില്‍ കടല വില്‍ക്കുന്നവര്‍ക്ക് പോലുമറിയാം, സ്വര്‍ണക്കടത്ത് പിടികൂടുന്നതിലെ തട്ടിപ്പ്. എന്നിട്ട് ഇതിനു പിന്നിലെല്ലാം അന്‍വറാണോയെന്ന പരാതിയും അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി ശശി മാതൃകാപ്രവര്‍ത്തനം നടത്തുന്നയാളാണെന്നാണ് പറഞ്ഞത്. എനിക്കു പിന്നാലെ പോലിസുകാരുണ്ട്. ഇന്നലെ രാത്രിയും രണ്ടു പോലിസുകാര്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിഹാസം പി.വി അൻവർ കള്ളപ്പണക്കാരുടെ പങ്കാളിയാണെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടാക്കി. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അദ്ദേഹത്തിന് വേറെ പലതും പറയാമായിരുന്നു. പക്ഷേ എന്നെ കുറ്റക്കാരനാക്കുകയാണ് മുഖ്യമന്ത്രി ചെയ‌്തത്. പാർട്ടി അദ്ദേഹത്തെ തിരുത്തിയുമില്ലെന്ന് വാർത്താ സമ്മേളനത്തില്‍ അൻവർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും സാധാരണപാർട്ടി പ്രവർത്തകന് പോലും മനസിലാകുന്ന രീതിയിലാണ് താൻ പരാതി നല്‍കിയിത്. എന്നിട്ടും മുഖ്യമന്ത്രിക്ക് അത് മനസിലായില്ല. പി. ശശിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് താൻ പറഞ്ഞത്. കമ്മ്യൂണിസ്‌റ്റുകാരൻ എന്നു പറഞ്ഞാല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ടടി കൂടുതല്‍ കിട്ടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതിന് പിന്നില്‍ പി. ശശിയാണ്.
എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. അയാള്‍ എഴുതികൊടുത്ത കഥയും തിരക്കഥയുമാണ് മുഖ്യമന്ത്രി വായിച്ചു കേള്‍പ്പിച്ചത്. അല്ലാതെ അദ്ദേഹത്തിന് അറിയില്ലല്ലോ? മലപ്പുറത്തെ സഖാക്കളെ വിളിച്ചു ചോദിച്ചിരുന്നെങ്കില്‍ സത്യം എന്താണെന്ന് അവർ മുഖ്യമന്ത്രിയോട് പറയുമായിരുന്നു.
പാർട്ടിയുടെ വാക്ക് വിശ്വസിച്ചുകൊണ്ടാണ് പരസ്യപ്രതികരണം താല്‍ക്കാലികമായി നിറുത്തിവച്ചത്. പക്ഷേ താൻ ഉന്നയിച്ച കാര്യങ്ങളിലൊന്നും അന്വേഷണം ഫലപ്രദമല്ലെന്ന് മനസിലായി. മരംമുറിക്കേസില്‍ ഇക്കാര്യം പ്രകടമാണ്. പോലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്നും ഇനി അടുത്ത സ്‌റ്റെപ്പ് ഹൈക്കോടതിയിലേക്കാണെന്നും അൻവർ വിശദമാക്കി.
TAGS : PV ANVAR MLA | PINARAYI VIJAYAN
SUMMARY : Portrayed as a smuggler’s man; PV Anwar against CM
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…