മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന വിവാദപ്രസ്താവനയുമായി പി.വി അൻവർ. കേരളം തുറന്നിട്ട മൃഗശാലയായി മാറി. ജനവാസ മേഖലയിൽ വനംവകുപ്പ് ആനയെ മേയാൻ വിടുന്നു. കേരളത്തിലെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അൻവർ പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം നാട് മൃഗങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. ഇങ്ങനെ കിണറ്റില്‍ വീഴുന്ന അവിടെ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി കിണറ്റില്‍ വീണ ആനയെ പരിശോധിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ പി കാര്‍ത്തിക് പറഞ്ഞു. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച് പിടികൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാര്‍ഡന്റെ നിര്‍ദ്ദേശം വേണം. നിര്‍ദ്ദേശം ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടു പോകും. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തൂവെന്നും ഡി എഫ് ഒ വ്യക്തമാക്കി.
കഴിഞ്ഞ 12 മണിക്കൂറോളമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. നിലവില്‍ കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
<BR>
TAGS ; PV ANVAR
SUMMARY : PV Anwar came up with a controversial statement that the forest that fell in the well should be covered with earth
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…