നിലമ്പൂർ എംഎല്‍എ പിവി അൻവർ രാജിവച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാൻ ഇരിക്കെയാണ് രാജി. ഇന്ന് രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനില്‍ക്കെയാണ് രാജി.
തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് അൻവർ നേരത്തേ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. നിലവില്‍ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ പി.വി.അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാനിധ്യത്തിലായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അഭിഷേക് ബാനർജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍വച്ചാണ് അംഗത്വമെടുത്തത്. പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് പരിശ്രമിക്കുമെന്ന് അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജി പ്രതികരിച്ചു.
TAGS : PV ANVAR MLA
SUMMARY : PV Anwar resigns as MLA; The letter was handed over to the Speaker
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…